പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

Published : Mar 24, 2026, 11:14 AM IST
marco rubio s jayashankar

Synopsis

പാകിസ്ഥാൻറെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നു എന്ന റിപ്പോർട്ടുകൾ ഇന്ത്യ നിരീക്ഷിക്കുന്നതായും ജയശങ്കർ

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചും ആഗോള ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ദീർഘമായ ഫോൺ സംഭാഷണം നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായി ജയശങ്കർ സംഭാഷണത്തേക്കുറിച്ച് എക്സിൽ കുറിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചതടക്കമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. തുടർന്നും ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം തുടരാൻ തീരുമാനിച്ചതായി ഇരു രാജ്യങ്ങളും തീരുമാനിച്ചതായും ജയശങ്കർ വിശദമാക്കി. 

 

 

പാകിസ്ഥാൻറെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നു എന്ന റിപ്പോർട്ടുകൾ ഇന്ത്യ നിരീക്ഷിക്കുന്നതായും ജയശങ്കർ വിശദമാക്കി. ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ശനിയും ഞായറുമായി ഇന്ത്യയിൽ എത്തും. വാണിജ്യ എൽപിജിയുടെ വിതരണം വരും ദിവസങ്ങളിൽ കൂട്ടാനാകും എന്നാണ് കേന്ദ്രം വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ ബിജെപിക്ക് ‌ഞെട്ടൽ, സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ കോൺഗ്രസിൽ; ഹാട്രിക് ലക്ഷ്യത്തിന് വിമതശല്യവും തിരിച്ചടിയാകുന്നു
രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി