
ദില്ലി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ വ്യാജ ക്യാൻസര്‍ മരുന്നുകള്‍ പിടികൂടി. ആയിരക്കണക്കിന് രൂപയുടെ മരുന്ന് ട്യൂബുകളും, മറ്റ് ഉപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നാല് ഇടങ്ങളിലായി ഫ്ളാറ്റുകളിലാണ് പരിശോധ നടന്നത്. ഇവിടങ്ങളില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 140 മരുന്ന് ട്യൂബുകൾ, 197 ഒഴിഞ്ഞ ട്യൂബുകൾ, മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തു. ഇതില്‍ ഓരോ മരുന്ന് ട്യൂബിനും ആയിരങ്ങൾ വില വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam