മകൻ്റെ വിവാഹനിശ്ചയത്തിന് പോകാനിരിക്കെ ദാരുണ സംഭവം; വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു; സംഭവം ഗോധ്രയിൽ

Published : Nov 22, 2025, 09:24 AM IST
Gujarat fire

Synopsis

ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് ജ്വല്ലറി ഉടമയും ഭാര്യയും രണ്ട് മക്കളുമടക്കം നാല് പേർ മരിച്ചു. മകൻ്റെ വിവാഹനിശ്ചയത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദാരുണമായ സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു.

അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു,. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയർ ഓഫീസർ മുകേഷ് അഹിർ പറഞ്ഞു. വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ പുക പുറത്തേക്ക് പോകാൻ വീടിൻ്റെ ജനൽ ചില്ലുകൾ തകർത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയിൽ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ