കർഷകരുടെ ട്രെയിൻ തടയൽ സമരം തുടങ്ങി, റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു

By Web TeamFirst Published Feb 18, 2021, 1:09 PM IST
Highlights

പഞ്ചാബിലെ അമൃത്സര്‍ റെയിൽവേ സ്റ്റേഷൻ പൊലീസ് വലയത്തിലാണ്. പശ്ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. പഞ്ചാബിൽ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. 

ദില്ലി: രാജ്യവ്യാപകമായുള്ള കർഷകരുടെ ട്രെയിൻ തടയൽ സമരം തുടങ്ങി. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ 4 വരെയാണ് സമരം നടക്കുന്നത്. പ്രതിഷേധം അക്രമാസക്തമാകാനുള്ളസാധ്യത കണക്കിലെടുത്ത് യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സംരക്ഷണ സേനയെ കൂടാതെ സംസ്ഥാന പൊലീസിനെയും അധികമായി ഇവിടങ്ങളിൽ വിന്യസിച്ചു.

പഞ്ചാബിലെ അമൃത്സര്‍ റെയിൽവേ സ്റ്റേഷൻ പൊലീസ് വലയത്തിലാണ്. പശ്ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. പഞ്ചാബിൽ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സമാധാനപരമായി സമരം നടത്തണമെന്ന് കർഷക നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ദില്ലി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. 

click me!