രാജ്യവ്യാപകമായി പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച

Published : Dec 05, 2020, 06:12 AM ISTUpdated : Dec 05, 2020, 06:15 AM IST
രാജ്യവ്യാപകമായി പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച

Synopsis

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകൾ പൂർണമായി തടയാനും കർഷകർ തീരുമാനമെടുത്തിട്ടുണ്ട്. 

ദില്ലി: കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഭേദഗതികളിൽ ചർച്ചയാകാമെന്ന കേന്ദ്ര നിലപാട് കർഷകർ ഇന്നലെ തള്ളിയിരുന്നു. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകൾ പൂർണമായി തടയാനും കർഷകർ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിന തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ച പരാജപ്പെട്ടത്. കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല. ദില്ലി അതിർത്തികളിൽ തുടരുന്ന സമരം ഒമ്പത് ദിവസം പിന്നിട്ടു. ദില്ലി-യുപി അതിർത്തികളിൽ കർഷകർ ദില്ലി അതിർത്തികൾ കടന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാതകളിൽ നിൽക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം