ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പോരാട്ടം നയിക്കുന്ന സഖ്യത്തിന് അധ്യക്ഷനായി ഫറൂഖ് അബ്ദുള്ള

Published : Oct 24, 2020, 08:45 PM ISTUpdated : Oct 24, 2020, 08:57 PM IST
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പോരാട്ടം നയിക്കുന്ന സഖ്യത്തിന് അധ്യക്ഷനായി ഫറൂഖ് അബ്ദുള്ള

Synopsis

ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടത്തിനായി രൂപീകരിച്ച ഗുപ്കര്‍ സഖ്യത്തിന്‍റെ അദ്ധ്യക്ഷനായ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടത്തിനായി രൂപീകരിച്ച ഗുപ്കര്‍ സഖ്യത്തിന്‍റെ അദ്ധ്യക്ഷനായ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ ഉപാദ്ധ്യക്ഷയായും തെരഞ്ഞെടുത്തു. 

സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ഗുപ്കര്‍ സഖ്യത്തിന്‍റെ കണ്‍വീനറും സജാദ് ലോണ്‍ വക്താവുമാണ്. മെഹബൂബ മുഫ്തിയുടെ വസതിയിൽ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ജമ്മുകശ്മീരിന്‍റെ ചിഹ്നമുള്ള പതാകയ്ക്കും യോഗം അംഗീകാരം നൽകി. ജമ്മുകശ്മീരിന്‍റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കാനും യോഗം തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1967ന് ശേഷം ഇതാദ്യം, വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ; സത്യപ്രതി‍ജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം, മെറിറ്റടക്കം പരിഗണിച്ച് തീരുമാനം