കുരങ്ങന്‍ തട്ടിയെടുത്ത നവജാത ശിശു മരിച്ച നിലയില്‍

Published : Feb 14, 2021, 10:08 AM IST
കുരങ്ങന്‍ തട്ടിയെടുത്ത നവജാത ശിശു മരിച്ച നിലയില്‍

Synopsis

ഭാര്യ ഭുവനേശ്വരി വിശ്രമിച്ച വേളയില്‍ കുരങ്ങന്മാര്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ കുരങ്ങന്മാര്‍ തട്ടിയെടുത്ത ഇരട്ടക്കുട്ടികളിലൊന്ന് മരിച്ചുവെന്ന് മാതാപിതാക്കള്‍. എട്ട് ദിവസം പ്രായമായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യ ഭുവനേശ്വരി വിശ്രമിച്ച വേളയില്‍ കുരങ്ങന്മാര്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭാര്യ തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ കാണാനില്ല. അയല്‍ക്കാരെ അറിയിച്ചതിന് ശേഷം നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയെ മേല്‍ക്കൂരയില്‍നിന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു കുട്ടിയെ വീടിന് സമീപത്തെ കിടങ്ങില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും
'ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ജെൻസിയാണെന്ന് പറയാൻ തുടങ്ങിയാൽ...'; വൈറൽ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള