
മുംബൈ : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ഭ നൃത്തം ചെയ്യുന്നതിനിടെ 35 കാരൻ കുഴഞ്ഞുവീണ് മരിച്ചതോടെ ഹൃദയം തകര്‍ന്ന് യുവാവിന്റെ പിതാവും മരിച്ചു. മഹാരാഷ്ട്രയിലെ പാൽഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. മനീഷ് നരാപ്ജി സോണിഗ്രയാണ് ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ ഗര്‍ഭ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. 66 കാരനായ പിതാവ് നരാപ്ജി സോണിഗ്ര തന്നെയാണ് മകൻെ ഉടനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ വച്ച് മകന്റെ മരണ വാര്‍ത്ത അറിഞ്ഞയുടനെ പിതാവും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരു മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നു; മൂന്നുവയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി, പൊള്ളലേല്‍പ്പിച്ചു
കെയ്‌റോ: തന്റെ അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന് പിതാവ് മൂന്നു വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടിയെ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് അടിച്ച ശേഷം ശരീരത്തില്‍ പല ഭാഗത്തും പൊള്ളലേല്‍പ്പിച്ചതായും പൊലീസ് രേഖകളില്‍ പറയുന്നു. തന്റെ സമ്മതമില്ലാതെ ഫ്രിഡ്ജ് തുറന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂൂസ്' റിപ്പോര്‍ട്ട് ചെയ്തു. അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന്റെ ശിക്ഷയായി കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചതായി കുട്ടിയുടെ രണ്ടാനമ്മ വെളിപ്പെടുത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയുടെ പിതാവും മാതാവും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് മൂന്നു വയസ്സുകാരി പിതാവിനൊപ്പം താമസിക്കാന്‍ തുടങ്ങി. ക്രിമിനല്‍ പശ്ചാത്തലമുള്ള കുട്ടിയുടെ പിതാവ്, കൊലപാതക കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ബോധം പോകുന്നവരെ തല്ലിയതായും ഇയാള്‍ സമ്മതിച്ചു. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
Read More : സ്വർണ വ്യാപാരത്തിൽ നേടിയെടുത്ത ജനകോടികളുടെ വിശ്വസ്തത; അറ്റ്ലസ് രാമചന്ദ്രന് കാലിടറിയത് എങ്ങനെ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam