മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധൻ കഴിഞ്ഞത് നാല് ദിവസം

Published : Aug 31, 2022, 12:13 PM ISTUpdated : Aug 31, 2022, 12:24 PM IST
മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധൻ കഴിഞ്ഞത് നാല് ദിവസം

Synopsis

"മൃതദേഹത്തിന് അരികിൽ തന്നെയായിരുന്നു വൃദ്ധൻ . അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഓർമ്മയില്ലെന്ന് തോനുന്നു'' - പൊലീസ്

ചണ്ഡീഗഡ്: മകൻ മരിച്ചതറിയാതെ മകന്റെ മൃതദേഹത്തിനൊപ്പം 82കാരനായ പിതാവ് കഴിഞ്ഞത് നാല് ദിവസം. മൊഹാലിയിലാണ് അതിദാരുണമായ സംഭവം. ദത്തുപുത്രനായ സുഖ്‌വീന്ദർ സിങ്ങിനൊപ്പം ബൽവന്ത് സിംഗ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 

"മൃതദേഹത്തിന് അരികിൽ തന്നെയായിരുന്നു വൃദ്ധൻ . അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഓർമ്മയില്ലെന്ന് തോനുന്നു," പോൾ ചന്ദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്നാണ് വീട്ടിനകത്ത് കടന്നത്. അകത്തു കടന്നപ്പോൾ മകന്റെ മൃതദേഹത്തിനരികിൽ വൃദ്ധൻ ഇരിക്കുന്നത് കണ്ടു. വയോധികൻ അർദ്ധ ബോധാവസ്ഥയിലും ഗുരുതരാവസ്ഥയിലുമായിരുന്നു. വൃദ്ധനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹം ചികിത്സയിലാണ്. 

"മരിച്ച സുഖ്വീന്ദർ സിം​ഗ് അദ്ദേഹത്തിന്റെ ദത്തുപുത്രനായിരുന്നു. ബൽവന്ത് സിം​ഗിന് മക്കളില്ലായിരുന്നു. ആരെങ്കിലും അവരെ സന്ദർശിക്കാറുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, കഴിഞ്ഞ ഒരു മാസമായി വൃദ്ധൻ അകത്തുണ്ടായിരുന്നു. അയാൾ ആരോടും അധികം സംസാരിച്ചില്ല, ദുർഗന്ധം വമിച്ചപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല, ഞങ്ങൾ പൊലീസിനെ വിളിക്കുകയായിരുന്നു" അയൽവാസി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വീട്ടുജോലികള്‍ ചെയ്യാത്തതിന് 12കാരിയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച് അമ്മയും അച്ഛനും!

ഛത്തീസ്ഗഢിലെ സുര്‍ഗുജയിലെ ഒരു ഗ്രാമത്തില്‍ വീട്ടുജോലി ചെയ്യാത്തതിന് സ്വന്തം മകളെ കൊന്ന് മൃതദേഹം ഒളിപ്പിച്ച് മാതാപിതാക്കൾ.  മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു സംഭവം. വീട്ടില്‍ സമയത്തിന് പാചകം ചെയ്യാതിരിക്കുകയും കന്നുകാലികള്‍ക്ക് തീറ്റ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പന്ത്രണ്ട് വയസുകാരിയായ മകളെ  അച്ഛൻ കൊലപ്പെടുത്തിയത്. ഇതിന് കൂട്ടുനിന്ന അമ്മയും ഇപ്പോള്‍ പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്. ഇരുവരും പൊലീസ് പിടിയിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കാലാ ദരിമ സ്വദേശികളായ വിശ്വനാഥ് എക്ക, ഭാര്യ ദില്‍സ എക്ക എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്യുപ്പെട്ടത്.

ജൂണ്‍ 28നായിരുന്നു സംഭവം. പുറത്തുപോയിരുന്ന വിശ്വനാഥും ദില്‍സയും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മകള്‍ പാചകം ചെയ്തിട്ടില്ലെന്നും കന്നുകാലിക്ക് തീറ്റ നല്‍കിയിട്ടില്ലെന്നും കണ്ടതോടെ വലിയൊരു വടിയുപയോഗിച്ച് വിശ്വനാഥ് മകളെ അടിക്കുകയായിരുന്നു. താഴെ വീണ് തലയ്ക്ക് പരുക്കേറ്റ കുട്ടി ഉടൻ തന്നെ മരിച്ചു. മകള്‍ മരിച്ചുവെന്ന് വ്യക്തമായപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുള്ള കാട്ടിലെത്തിച്ച് അവിടെ ഉപേക്ഷിച്ചു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്നൊരു പരാതി നല്‍കി. കൂടുതൽ വായിക്കാം

Read More : 'കപ്പേള' ഇനി തെലുങ്കില്‍; അനിഖ നായികയാവുന്ന ബുട്ട ബൊമ്മയുടെ ഫസ്റ്റ് ലുക്ക്

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം