ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, വെള്ളക്കെട്ട്; വിമാനങ്ങൾ റദ്ദാക്കി; ഫ്ലൈ ഓവറുകളിൽ കാർ പാർക്കിംഗ്

Published : Nov 30, 2024, 10:40 AM ISTUpdated : Nov 30, 2024, 10:48 AM IST
ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, വെള്ളക്കെട്ട്; വിമാനങ്ങൾ റദ്ദാക്കി; ഫ്ലൈ ഓവറുകളിൽ കാർ പാർക്കിംഗ്

Synopsis

കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയ്ക്ക് ശേഷം ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയിൽ മഴ കനക്കുന്നു. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങൾ റദ്ദാക്കി. സ്വർണാഭരണ ശാലകൾ ഇന്ന് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള വിമാന സ‍ർവീസുകൾ ഇൻഡിഗോ നിർത്തിവെച്ചു. രാവിലെ 8:10നു ലാൻഡ് ചെയ്യണ്ട അബുദാബി വിമാനം ബംഗലൂരുവിലേക്ക് തിരിച്ചുവിട്ടു. മുൻകരുതലെന്നോണം ജനങ്ങൾ ഫ്ലൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് ഗതാഗതം തടസ്സപ്പെടാനും കാരണമായി.

കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയ്ക്ക് ശേഷം ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം. തമിഴ്നാടിൻറെയും തെക്കൻ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്.  90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഇന്ന് അവധി നൽകി. സ്പെഷ്യൽ ക്ളാസുകളോ പരീക്ഷകളോ നടത്തരുത് എന്നാണ് നിർദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ നിർദ്ദേശം നൽകി. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വിനോദ പരിപാടികൾ വാരാന്ത്യത്തിൽ സംഘടിപ്പിക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതേസമയം ചെന്നൈ മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണി വരെ സാധാരണ നിലയിൽ നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി