
ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിംഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നായിരുന്നു കേസ്.
ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റം ചുമത്തിയാണ് ദിബ്രുഗഢ് ജയിലിലേക്ക് മാറ്റി. കോൺഗ്രസിന്റെയും എഎപിയുടെയും സ്ഥാനാർഥികളെ പിന്തള്ളിയാണ് അമൃത്പാൽ മുന്നിലെത്തിയത്. അകാലിദളിൻ്റെ വിർസ സിംഗ് വൽതോഹയും എഎപിയുടെ ലാൽജിത് സിംഗ് ഭുള്ളറും മത്സരരംഗത്തുണ്ട്. ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്തും കോൺഗ്രസ് സ്ഥാനാർഥി നാലാമതുമാണ്. 2019ലെ തിരഞ്ഞെടുപ്പിൽ ഖാദൂർ സാഹിബ് സീറ്റിൽ കോൺഗ്രസിൻ്റെ ജസ്ബീർ സിംഗ് ഗില്ലാണ് വിജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam