ആംആദ്മിക്കായി വോട്ടഭ്യർത്ഥിച്ച് സിനിമാ താരം പത്മപ്രിയ; മലയാളികളുടെ വോട്ട് നിർണായകമെന്ന് മനീഷ് സിസോദിയ

Published : Feb 02, 2025, 12:59 PM ISTUpdated : Feb 02, 2025, 01:29 PM IST
ആംആദ്മിക്കായി വോട്ടഭ്യർത്ഥിച്ച് സിനിമാ താരം പത്മപ്രിയ; മലയാളികളുടെ വോട്ട് നിർണായകമെന്ന് മനീഷ് സിസോദിയ

Synopsis

നടി പത്മപ്രിയയും ആം ആദ്മി പാര്‍ട്ടി നേതാവായ ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ്. മലിനീകരണമടക്കം ദില്ലി നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍ പരിഹാരം ഉറപ്പ് നല്‍കിയാണ് വോട്ടുപിടിത്തം. 

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ മലയാളികളുടെ വോട്ട് തേടി ആം ആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. നടി പത്മപ്രിയയും ആം ആദ്മി പാര്‍ട്ടി നേതാവായ ഭര്‍ത്താവ് ജാസ്മിന്‍ ഷായ്ക്കൊപ്പം പ്രചാരണത്തില്‍ സജീവമാണ്. മലിനീകരണമടക്കം ദില്ലി നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍ പരിഹാരം ഉറപ്പ് നല്‍കിയാണ് വോട്ടുപിടിത്തം. 

പത്ത് ലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് ദില്ലിയുടെ വിധി നിര്‍ണ്ണയത്തില്‍ വലിയ പങ്കാണുള്ളത്. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാന്‍ പ്രമുഖ സ്ഥാനാര്‍ത്ഥികളടക്കം മത്സരിക്കുകയാണ്. ആപിന്‍റെ ഭരണത്തില്‍ വലിയ വിമര്‍ശനം ഉയരുമ്പോള്‍ മലിനീകകരണമടക്കം വിഷയങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് നേതാക്കളുടെ ഉറപ്പ് .മലയാളികളുടെ പിന്തുണയോടെ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് സിസോദിയ പറഞ്ഞു.

AAPക്കായി നടി പദ്‌മപ്രിയയും;മലയാളികളുടെ വോട്ട് ഉറപ്പിക്കാൻ പാഞ്ഞ് സ്‌ഥാനാർത്ഥികൾ

ദില്ലിയിലെ മലയാളികളെ ആം ആദ്മി പാർട്ടിയിലോട്ടു ഏറ്റവും കൂടുതൽ അടുപ്പിക്കുന്ന പ്രധാന ഘടകം പാർട്ടി വാഗ്ദാനം ചെയ്യുന്ന സൗജന്യ പദ്ധതികൾ തന്നെയാണ്. പദ്ധതികൾ ഏറ്റവും സഹായകമാകുന്നത് വനിതകൾക്കാണ്.നാട്ടിൽനിന്ന് പ്രചാരണത്തിന് മാത്രമായി ദില്ലിയിൽ എത്തിയവരും ആം ആദ്മി പാർട്ടിയിൽ ഉണ്ട്. മറ്റു പാർട്ടികളും മലയാളികൾക്കിടയിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

അതേ സമയം ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥികൾക്കായി ഇവർ പ്രചാരണത്തി സജീവമാകുമ്പോള്‍ പാർട്ടി വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് എഎപി.
അക്രഡിറ്റേഷന് കൈക്കൂലി; നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സിബിഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം