പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അന്തിമ വിലയിരുത്തൽ ഇപ്പോഴേ വേണ്ട; യോ​ഗേന്ദ്ര യാദവ്

By Web TeamFirst Published Jan 30, 2023, 6:53 AM IST
Highlights

പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ഇപ്പോഴത്തെ ചർച്ചകൾ അപക്വമാണ്. രാഹുൽ ഗാന്ധിയുടെ ഉത്തരവാദിത്തം വലുതാണ്. ഭാരത് ജോഡോ യാത്രയുടെ ഊർജ്ജം നിലനിർത്തുകയെന്ന വലിയ ഉത്തരവാദിത്തം രാഹുലിനുണ്ട്. പാർട്ടിക്കും തുല്യ ഉത്തരവാദിത്തമുണ്ട്.  

ദില്ലി: പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അന്തിമ വിലയിരുത്തൽ ഇപ്പോഴേ വേണ്ട എന്ന് ദേശീയ കർഷക പ്രസ്ഥാനങ്ങളുടെ അമരക്കാരനും ജയ് കിസാൻ ആന്തോളൻ, സ്വരാജ് അഭിയാൻ പ്രസ്ഥാനങ്ങളുടെ സ്ഥപകനുമായ യോ​ഗേന്ദ്ര യാദവ്. ജനത്തെ ഒന്നിപ്പിച്ച ശേഷമാകണം പ്രതിപക്ഷം ഒന്നിക്കാനെന്നും യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന ഇപ്പോഴത്തെ ചർച്ചകൾ അപക്വമാണ്. രാഹുൽ ഗാന്ധിയുടെ ഉത്തരവാദിത്തം വലുതാണ്. ഭാരത് ജോഡോ യാത്രയുടെ ഊർജ്ജം നിലനിർത്തുകയെന്ന വലിയ ഉത്തരവാദിത്തം രാഹുലിനുണ്ട്. പാർട്ടിക്കും തുല്യ ഉത്തരവാദിത്തമുണ്ട്.  മാധ്യമങ്ങൾ തമസ്കരിച്ചതിനാൽ യാത്രയുടെ സന്ദേശം  പൂർണ്ണമായും ജനങ്ങളിലെത്തിയിട്ടില്ലെന്നും യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. രാഹുലിന് പിന്തുണയുമായി യോഗേന്ദ്ര യാദവും  ഭാരത് ജോഡോ യാത്രയിൽ  ചേർന്നിരുന്നു.

Read Also: പ്രതിഛായ മാറ്റി രാഹുൽ,കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുമോ?ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം
 

click me!