അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന; സിമുലേറ്റർ പരിശോധന വേണമെന്ന് ആവശ്യം

Published : Jun 20, 2026, 08:28 AM IST
ahmedabad plane crash photos

Synopsis

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്ത്. വിമാനത്തിൽ വലിയ വൈദ്യുത തകരാർ ഉണ്ടായെന്നും ഇത് റിപ്പോർട്ടിൽ മറച്ചുവെച്ചെന്നും ആരോപിക്കുന്ന സംഘടന, യഥാർത്ഥ കാരണം കണ്ടെത്താൻ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്ന് ആവശ്യപ്പെടുന്നു.

ദില്ലി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുൻപ് വലിയൊരു വൈദ്യുത തകരാർ ഉണ്ടായെന്നും ഈ തകരാറുകൾ റിപ്പോർട്ടിൽ മറച്ചുവെച്ചതായും പൈലറ്റുമാർ ആരോപിക്കുന്നു.

കോക്പിറ്റിൽ ഉയർന്ന ഓഡിയോ അലേർട്ടുകളും കൺട്രോൾ മെസ്സേജുകളും കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകുമെന്നും, എന്നാൽ പ്രാഥമിക റിപ്പോർട്ടിൽ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ബോധപൂർവ്വം ഒഴിവാക്കിയെന്നുമാണ് എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രൺധാവ ആരോപിക്കുന്നത്. വിമാനത്തിന്റെ വാൽഭാഗത്തിന് പുറമേക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എന്നാൽ വാൽഭാഗത്ത് തന്നെയുള്ള, വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയിൽ വലിയ കേടുപാടുകൾ സംഭവിച്ചത് എങ്ങനെയെന്ന് സംഘടന ചോദ്യം ചെയ്യുന്നു. ഇത് വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതരമായ വൈദ്യുത തകരാർ കാരണമാണെന്ന് സംശയിക്കുന്നുവെന്നും അവർ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ അന്വേഷണ ഏജൻസി തള്ളിയതിനെത്തുടർന്ന് എഫ്ഐപി മറ്റ് അന്താരാഷ്ട്ര പൈലറ്റുമാരുടെ സഹായത്തോടെ ബോയിംഗ് 787 സിമുലേറ്ററിൽ 10 പരീക്ഷണങ്ങൾ സ്വന്തമായി നടത്തി. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് മർദ്ദവും വീണ്ടെടുക്കാൻ സഹായിക്കുന്ന 'റാം എയർ ടർബൈൻ' പുറത്തേക്ക് വന്ന് പ്രവർത്തിക്കാൻ 18 സെക്കൻഡ് വരെ സമയമെടുക്കുമെന്ന് ഈ പരിശോധനകളിൽ കണ്ടെത്തി. എന്നാൽ എഞ്ചിൻ ഓഫായി വെറും 4 സെക്കൻഡിനുള്ളിൽ ഇത് പ്രവർത്തിച്ചു എന്ന അന്വേഷണ റിപ്പോർട്ടിലെ സമയരേഖ സാങ്കേതികമായി ശരിയല്ലെന്ന് സംഘടന പറയുന്നു.

2009-ൽ അമേരിക്കയിൽ ഹഡ്സൺ നദിയിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ക്യാപ്റ്റൻ സള്ളി സുള്ളൻബെർഗറെ ആദ്യം അന്വേഷണ ഏജൻസികൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് മുപ്പതിലധികം സിമുലേറ്റർ ടെസ്റ്റുകൾ നടത്തിയ ശേഷം പൈലറ്റിന് വിമാനം തിരികെ റൺവേയിൽ എത്തിക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഈ അപകടത്തിൽ പൈലറ്റുമാർ മരിച്ചതിനാൽ അവരെ പ്രതിരോധിക്കാൻ ആരുമില്ലെന്നും, സിമുലേറ്റർ പരിശോധനകൾ നടത്തിയില്ലെങ്കിൽ പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും ക്യാപ്റ്റൻ രൺധാവ ആശങ്ക പ്രകടിപ്പിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിച്ച് സമഗ്രമായ സിമുലേറ്റർ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ഇന്ന് ദില്ലിയിൽ
കുടുംബത്തെയും പൊലീസിനെയും മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടുപോകൽ, പക്ഷേ അന്വേഷിച്ചു വന്നപ്പോൾ ചില പൊരുത്തക്കേടുകൾ; ഒടുവിൽ വൻ ട്വിസ്റ്റ്