ദില്ലിയിൽ വൻ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ കുടുങ്ങി

Published : Jan 02, 2020, 12:52 PM ISTUpdated : Jan 02, 2020, 01:06 PM IST
ദില്ലിയിൽ വൻ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ കുടുങ്ങി

Synopsis

ദില്ലി പീരാഗ‍ഡിയിലെ ബാറ്ററി ഫാക്ടറി കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു മറ്റൊരു ഫയര്‍ഫോഴ്സ് ജീവനക്കാരൻ കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുകയാണ്

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ തീപിടിത്തം. ദില്ലി പീരാഗ‍ഡിയിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇതൊരു ബാറ്ററി ഫാക്ടറിയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനടക്കം 14 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. കെട്ടിടത്തിനകത്ത് ഒരു ജീവനക്കാരനും ഫയര്‍ഫോഴ്സ് ജീവനക്കാരനും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്ക് കൂടി തീ പടര്‍ന്നു.  ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി