
ദില്ലി: ദില്ലി സഫ്ദർജംഗിൽ എൻഡിഎൻസി ഗോഡൗണിന് തീപിടിച്ചു. സഫ്ദർജംഗ് വിമാനത്തവളത്തിന് അടുത്താണ് വലിയ തീപിടുത്തമുണ്ടായിരിക്കുന്നത്. ഒരു വശത്തേക്കുളള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. വൻതീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൌണിൽ പ്ലാസ്റ്റികും സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കളുണ്ടായിരുന്നു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഫ്ലൈ ഓവറിന്‍റെ ഒരു വശത്തേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ മരങ്ങളുള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. വിമാനത്താവളത്തിനടുത്താണ് അപകടം. കനത്ത പുകയും ചൂടുമാണ് പ്രദേശത്ത്. ഫയര്‍ഫോഴ്സിന്‍റെ കൂടുതൽ സംഘങ്ങള്‍ സ്ഥലത്തെത്തി. ഇതിനുള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തീയണക്കാനുള്ള തീവ്രശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam