ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക്, താരത്തിന് പരിക്കില്ല; ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു

Published : Oct 18, 2026, 08:40 PM IST
tiger shroff

Synopsis

മുംബൈയിലെ ജുഹുവിൽ ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ അക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ താരത്തിന്റെ ഡ്രൈവർക്കും ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റെങ്കിലും ടൈഗർ ഷ്റോഫ് സുരക്ഷിതനാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തു

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം. ടൈഗർ ഷ്റോഫിന്‍റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘം?

ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ടൈഗർ ഷ്റോഫ് മുന്നറിയിപ്പ് അവഗണിച്ചെന്നാണ് ബിഷ്ണോയ് ഗ്യാങ് ശബ്ദ സന്ദേശത്തിലൂടെ പറയുന്നത്. സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നവരെ അവസാനിപ്പിക്കുമെന്നാണ് നിലപാട്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും ബിഷ്ണോയ് ഗ്യാങ് കൂട്ടിച്ചേർത്തു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന ശക്തമാക്കുകയും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ മുംബൈയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം ടൈഗർ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പൊലീസിനെയും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. 'ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്‍റെ കാറിന് നേരെ വെടിവെപ്പുണ്ടായ വാർത്ത തീർത്തും ഞെട്ടിക്കുന്നതാണ്. മുംബൈയിൽ എന്താണ് സംഭവിക്കുന്നത്' - എന്നായിരുന്നു എ ഐ സി സി സെക്രട്ടറി സചിൻ സാവന്ത് പ്രസ്താവനയിലൂടെ ചോദിച്ചത്. ബാബ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പ്, നിരവധി നടന്മാർക്കും നിർമ്മാതാക്കൾക്കും നേരെയുള്ള ഭീഷണികൾ, ഈ സർക്കാരിന് കീഴിൽ മുംബൈയിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുകയാണ്' - എന്നും സാവന്ത് ആരോപിച്ചു. മുഖ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത, ചർച്ചയായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശം
ഹിമാലയൻ അതിർത്തിയിൽ സൈന്യത്തിന്‍റെ നിർണായക നീക്കം; ഏത് സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് ലെഫ്റ്റനന്‍റ് ജനറൽ സഞ്ജയ് മിത്ര