കശ്മീരിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; 2 പേര്‍ക്ക് വീരമൃത്യു, 2 പേര്‍ ഗുരുതരാവസ്ഥയിൽ

Published : Aug 14, 2020, 11:46 AM ISTUpdated : Aug 14, 2020, 11:54 AM IST
കശ്മീരിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; 2 പേര്‍ക്ക് വീരമൃത്യു, 2 പേര്‍ ഗുരുതരാവസ്ഥയിൽ

Synopsis

ജനവാസ മേഖലയിൽ ആണ് ഭീകരാക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ് ഇപ്പോഴും 

കശ്മീര്‍: ജമ്മു കശ്മീരിലെ നൗഗാമിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ നാല് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ രണ്ട് പൊലീസുകാരാണ് വീര മൃത്യു വരിച്ചത്. 

ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു. ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നൗഗാമിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് ആയുധധാരികളായ ഭീകരര്‍ എത്തി വെടിയുതിര്‍ത്തത്. 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി