
ദില്ലി: വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. ജഗദാംബിക പാല്‍ എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച് ജെപിസി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെപിസിക്ക് വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam