
ബെംഗളൂരു: സർക്കാർ, സ്വകാര്യ മേഖലകളിൽ ഒരുപോലെ ആർത്തവ അവധി നിർബന്ധമാക്കി കർണാടക സർക്കാരിന്റെ സുപ്രധാന തീരുമാനം. മാസത്തിൽ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാർക്ക് നിർബന്ധമാക്കുന്ന മെൻസ്‌ട്രുൽ പോളിസി 2025 ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ ബീഹാറിനും ഒഡിഷക്കും പിന്നാലെ ആർത്തവ അവധി നിർബന്ധമാക്കുന്ന സംസ്ഥാനമായി കർണാടക മാറി. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിലെ വനിതാ ജീവനക്കാർക്ക് മാത്രമായിരുന്നു അവധി ബാധകം. കർണാടകയിലാകട്ടെ സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി നിയമം പ്രവർത്തികമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സർക്കാർ - സ്വകാര്യ മേഖലകളിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി യാഥാർത്ഥ്യമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam