
ദില്ലി: എസ്എംഎ രോഗബാധിതർക്ക് ആശ്വാസം. ഇന്ത്യൻ കമ്പനിയായ നാറ്റ്കോയ്ക്ക് എസ്എംഎ രോഗികൾക്കുള്ള മരുന്ന് നിർമ്മിക്കാൻ അനുമതി. റിസ്ഡിപ്ലാം ഉൽപാദിപ്പിക്കുന്നതിനെതിരെ സ്വിസ് കമ്പനിയായ റോഷ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇതോടെ കുറഞ്ഞ വിലയ്ക്ക് മരുന്ന് ഇന്ത്യയിൽ ലഭ്യമാകും. പേറ്റന്‍റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് റിസിഡിപ്ലാം എന്ന മരുന്ന് നിര്‍മിക്കുന്ന സ്വിസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ കമ്പനിയായ നാറ്റ്കോ ഇന്ത്യയിൽ നിര്‍മിച്ച് കുറഞ്ഞ ചെലവിൽ ഈ മരുന്ന് എസ്എംഎ രോഗബാധിതര്‍ക്ക് നൽകാനുള്ള നടപടികളിലേക്ക് നീങ്ങിയിരുന്നു. എന്നാൽ ഇതിൽ പേറ്റന്‍റ് നിയമലംഘനമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് റോഷ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി തടയണമെന്ന ആവശ്യം തള്ളുകയാണ്. ഇതോടെ എസ്എംഎ രോഗബാധിതര്‍ക്ക് ലഭിക്കുന്ന റിസിഡിപ്ലാം എന്ന മരുന്ന് കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ നിര്‍മിക്കാനും അത് രോഗികള്‍ക്ക് നൽകാനും സാധിക്കും.