ഒരേ ദിശയിൽ പോയ സ്കൂട്ടറിൽ തട്ടി ലോറി, റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ കയറിയിറങ്ങി മത്സ്യവിതരണ ലോറി

Published : Oct 26, 2025, 09:45 PM IST
lorry accident

Synopsis

കണ്ണഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി മത്സ്യം കൊണ്ടുപോവുകയായിരുന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി സുഹറയാണ് ദാരുണമായി മരിച്ചത്. കണ്ണഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സുഹറയും സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറി തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സുഹറ ലോറിക്കടിയില്‍ അകപ്പെട്ടു. യുവതിയുടെ ശിരസ്സിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. സുഹറ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സമാനമായ മറ്റൊരു സംഭവത്തിൽ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ചില്ലയിൽ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ട‍ർ യാത്രക്കാരി ബെംഗളൂരിൽ കൊല്ലപ്പെട്ടത് വെള്ളിയാഴ്ചയാണ്. ഹോദരനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന പ്രിയങ്ക എന്ന 26കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന പ്രിയങ്ക വാഹനം വെട്ടിച്ചതോടെ റോഡിലേക്ക് വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'