ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; അഞ്ച് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ

Published : Aug 05, 2025, 07:28 AM IST
red fort

Synopsis

20നും 25നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായവർ. ഇവരിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയെന്ന് പൊലീസ്

ദില്ലി: ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തെന്ന് ദില്ലി പൊലീസ്. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അതേസമയം ഗുരുഗ്രാം പോലീസ് ശനിയാഴ്ച നഗരത്തിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകളിൽ നിന്നാണ് ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചത് അവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് ഗുരുഗ്രാം പൊലീസ് പിആർഒ സന്ദീപ് കുമാർ പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷം നടക്കാനിരികികെ രാജ്യ തലസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിനിടെ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന് പറഞ്ഞ് ബംഗ്ലാദേശി യുവാക്കളെ അറസ്റ്റ് ചെയ്തത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ