
ബെംഗളൂരു: ബെംഗളൂരുവിൽ ദാരുണ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് യാത്രക്കാരുമായി പോയ ടാറ്റ ഇൻഡിക്ക കാർ കർണാടക ആർടിസി ബസിൽ ഇടിച്ചാണ് അപകടം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിൻ്റെ കാരണമെന്നാണ് സംശയം. കാർ പൂർണമായും തകർന്നു. മരിച്ചവരിൽ നാല് പേർ 17 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. ബസിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ല.
അതേസമയം അപകടത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം. കാർ ഡ്രൈവറും യാത്രക്കാരും മദ്യപിച്ചിരുന്നോ എന്നാണ് പൊലീസിൻ്റെ ആദ്യത്തെ സംശയം. രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരിച്ചവരുടെ സ്വഭാവമടക്കം അന്വേഷിക്കുന്നുണ്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് ജോയിൻ്റ് കമ്മീഷണർ കാർത്തിക് റെഡ്ഡി പറഞ്ഞു.
അതേസമയം ക്ഷേത്രത്തിൽ പോവുകയാണെന്നും വൈകുമെന്നുമാണ് മകൻ പറഞ്ഞതെന്ന് മരിച്ചവരിൽ ഒരാളുടെ അമ്മ പ്രതികരിച്ചിട്ടുണ്ട്. മകൻ സിസിടിവി ക്യാമറ ഓപ്പറേറ്ററായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവർ സുഹൃത്തുക്കളെന്നും പറഞ്ഞ അവർ, കാർ ആരുടേതാണെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam