അതിർത്തിയിൽ കാണാതായ അഞ്ച് അരുണാചൽ സ്വദേശികൾ ചൈനീസ് കസ്റ്റഡിയിൽ

By Web TeamFirst Published Sep 8, 2020, 6:31 PM IST
Highlights

ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. 
 

ദില്ലി: അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. 

ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. ഇവര്‍ അതിര്‍ത്തി കടന്നെത്തിയെന്ന വിശദീകരണമാണ് ചൈനീസ് സേന നൽകിയതെന്നാണ് സൂചന. ഈ യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി. 

അതേസമയം അതിര്‍ത്തിയിലെ സ്ഥിതി കൂടുതൽ സങ്കീര്‍ണമാകുകയാണ്.  ഇന്ത്യൻ പോസ്റ്റുകൾക്ക് അടുത്തെത്തി  ചൈനീസ് പട്ടാളം ആകാശത്തേക്ക് വെടിവച്ചുവെന്ന് കരസേന പ്രസ്താവനയിൽ വ്യക്തമാക്കി. റസാങ് ലാ മേഖലയിൽ നാല്പത് ചൈനീസ് സൈനികർ ഇന്ത്യൻ സേനയുമായി മുഖാമുഖം എത്തിയതിനെ തുടർന്നുള്ള സംഘർഷസ്ഥിതി തുടരുകയാണ്. ചൈനീസ് നീക്കം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതി വിലയിരുത്തി.

 

click me!