കര്‍ണാടകത്തില്‍ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍; മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകണമെന്ന് പ്രതിപക്ഷം

Published : Apr 29, 2020, 08:41 PM ISTUpdated : Apr 29, 2020, 09:27 PM IST
കര്‍ണാടകത്തില്‍ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍; മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകണമെന്ന് പ്രതിപക്ഷം

Synopsis

കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി മന്ത്രിമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.  

ബെംഗളൂരു: കൊവിഡ് ബാധിച്ചയാളുമായി ഇടപഴകിയ കര്‍ണാടകത്തിലെ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്‍കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി മന്ത്രിമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

കന്നഡ വാർത്താ ചാനലിലെ ക്യാമറാമാൻ മന്ത്രിമാരുടെ അഭിമുഖങ്ങൾ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ വാർത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. നിരീക്ഷണത്തിൽ പോയ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വിളിച്ച  ഉന്നതതല യോഗത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകന്‍റെ ഭാര്യയുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം