കരിപ്പൂര്‍ അപകടം; മഴ മൂലം റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയെന്ന് വ്യോമയാന മന്ത്രി

By Web TeamFirst Published Aug 8, 2020, 9:10 AM IST
Highlights

അപകടത്തിൽ പെട്ട വിമാനത്തിന് തീ പിടിച്ചെങ്കിൽ സ്ഥിതി വേറൊന്നായേനെ എന്നും വ്യോമയാന മന്ത്രി 

ദില്ലി: ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. അപകടത്തിൽ പെട്ട വിമാനത്തിന് തീ പിടിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു, അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രവ്യോമയാന മന്ത്രി ഇന്ന് സന്ദർശിക്കുന്നുണ്ട്.

നാടിനെ ഞെട്ടിച്ച  അപകടത്തെ ഏറെ ഗൗരവത്തോടെ തന്നെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. വിശദമായ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോർട്ടിന് പോലും കാത്ത് നിൽക്കാതെ കേന്ദ്ര വ്യോമയാന മന്ത്രി നേരിട്ട് കരിപ്പൂരിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. 

 കരിപ്പൂരിൽ അപകടം ഉണ്ടായതിന്‍റെ കാരണത്തെ കുറിച്ച്  വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജൻസികളുടെയും വിദഗ്‍ധസംഘങ്ങളും കേന്ദ്രവിദേശകാര്യമന്ത്രി ദില്ലിയിൽ നിന്ന് എത്തിയ അതേ വിമാനത്തിൽ മുംബൈയിൽ നിന്ന് കയറി, കരിപ്പൂരിലെത്തിയിട്ടുണ്ട്. അവരിപ്പോൾ അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

click me!