ബെംഗളുരുവിലെ മഴ; എങ്ങും വെള്ളക്കെട്ട്, ജോലി സ്ഥലത്തേക്ക് പോകാൻ ട്രാക്ടർ പിടിച്ച് ടെക്കികൾ

By Web TeamFirst Published Sep 6, 2022, 12:57 PM IST
Highlights

"ഞങ്ങൾക്ക് ഓഫീസിൽ നിന്ന് ഇത്രയധികം ലീവുകൾ എടുക്കാൻ കഴിയില്ല, പ്രളയം ഞങ്ങളുടെ ജോലിയെ ബാധിക്കുന്നുണ്ട്. 50 രൂപയ്ക്ക് ട്രാക്ടറുകൾ ഇറക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്"

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ, ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരത്തിലെ നിരവധി ഐടി പ്രൊഫഷണലുകൾ തങ്ങളുടെ ജോലിസ്ഥലങ്ങളിലെത്താൻ ട്രാക്ടർ ഉപയോഗിക്കാൻ നിർബന്ധിതരായി. എച്ച്എഎൽ വിമാനത്താവളത്തിന് സമീപമുള്ള യെമാലൂർ വെള്ളത്തിനടിയിലായതിനാൽ സമീപത്തെ ഐടി കമ്പനികളിലെ ജീവനക്കാർ ട്രാക്ടറിൽ ആണ് ഓഫീസുകളിലേക്ക് പോകുന്നത്. 

"ഞങ്ങൾക്ക് ഓഫീസിൽ നിന്ന് ഇത്രയധികം ലീവുകൾ എടുക്കാൻ കഴിയില്ല, പ്രളയം ഞങ്ങളുടെ ജോലിയെ ബാധിക്കുന്നുണ്ട്. 50 രൂപയ്ക്ക് ട്രാക്ടറുകൾ ഇറക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്" ഒരു ഐടി സ്ഥാപനത്തിലെ ഒരു വനിതാ ജീവനക്കാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. അതിനിടെ, ബെംഗളൂരുവിൽ മഴയും വെള്ളക്കെട്ടും മൂലം 225 കോടി രൂപയുടെ നഷ്ടം കണക്കാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി.

VIP treatment pic.twitter.com/OENbNLybtn

— DID intern ⚛️ (@bhushan_vikram)

"ഐടി കമ്പനികൾ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അവരുമായി സംസാരിക്കും. മഴയെ തുടർന്നുണ്ടായ നഷ്ടപരിഹാരവും മറ്റ് അനുബന്ധ നാശനഷ്ടങ്ങളും ചർച്ച ചെയ്യും," ബൊമ്മൈ എഎൻഐയോട് പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഐടി കമ്പനികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്നലെ ബംഗളൂരുവിലെ പലയിടത്തും വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും ജനജീവിതം തടസ്സപ്പെടുത്തുന്നതിനും ഇടയാക്കി. നഗരത്തിൽ പലയിടത്തും കടകളുടെയും അപ്പാർട്ടുമെന്റുകളുടെയും ബേസ്‌മെന്റുകൾ വെള്ളത്തിനടിയിലായി. "

innovation Hub for a reason 💜 pic.twitter.com/GTQs8HvSKt

— Govind Kumar (@hey__goku)

ഞായറാഴ്ച രാത്രിയും കനത്ത മഴ പെയ്തിരുന്നു.ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും അഴുക്കുചാലുകൾ വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 

ബെംഗളൂരുവിൽ അടുത്തിടെ പെയ്ത മഴ അസാധാരണമാണ്. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐടി മന്ത്രി ഡോ. സിഎന്‍ അശ്വത്‌നാരായണൻ. വെള്ളം ഉയര്‍ന്നതിനാല്‍ ആളുകളെ റബ്ബർ ഡിങ്കികളിലാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ ട്രാക്ടറുകളാണ് ഉപയോഗിച്ചത്. നിരവധി സ്‌കൂളുകളിലും കോളേജുകളും അടച്ചിട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഐടി മേഖലയുടെ ഗ്രൂപ്പായ റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) ജീവനക്കാരോട് നിർദ്ദേശിച്ചു. 

click me!