മദ്യപിക്കുന്ന വീഡിയോ വൈറല്‍; വിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കി

Published : Dec 31, 2019, 10:26 PM ISTUpdated : Dec 31, 2019, 10:27 PM IST
മദ്യപിക്കുന്ന വീഡിയോ വൈറല്‍; വിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കി

Synopsis

നാല് വിദ്യാർഥിനികളെയാണ് കോളേജിൽനിന്ന് പുറത്താക്കിയിരിക്കുന്നത്. വിദ്യാർഥിനികൾ മദ്യപിക്കുന്ന രം​ഗങ്ങൾ വീഡിയോയിൽ വ്യക്തമാണ്. 

ചെന്നൈ: പാർട്ടിക്കിടെ ആൺസുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചെന്നാരോപിച്ച് വിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കി. തമിഴ്നാട്ടിലെ  നാഗപട്ടണത്തുള്ള ധർമ്മപുരം അ​ദിനാം ആർ‌ട്ട് ആൻഡ് സയൻസ് കോളേജിലാണ് സംഭവം. പാർട്ടിക്കിടെ പകർത്തിയ വീഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വീഡിയോ വൈറലാകുകയും വലിയ ചർച്ചയ്ക്കിടയാകുകയും ചെയ്തതോടെയാണ് കോളേജ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.

നാല് വിദ്യാർഥിനികളെയാണ് കോളേജിൽനിന്ന് പുറത്താക്കിയിരിക്കുന്നത്. വിദ്യാർഥിനികൾ മദ്യപിക്കുന്ന രം​ഗങ്ങൾ വീഡിയോയിൽ വ്യക്തമാണ്.  എന്നാൽ, ആറ് മാസങ്ങൾക്ക് മുമ്പ് നടന്ന പാർട്ടിക്കിടെ പകർത്തിയ വീഡിയോയാണ് സാമൂഹ്യമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത്. അന്ന് ആഘോഷപരിപാടിയിൽ പങ്കെടുത്ത ആൺകുട്ടികളിൽ ചിലരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനുവരി രണ്ട് വരെയാണ് വിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്; റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചർച്ച നടത്തി കേന്ദ്ര സർക്കാർ
ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി, നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ല