'രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല'; കരസേന മേധാവിയെ വിമര്‍ശിച്ച് മുന്‍ നാവിക സേന മേധാവി

Published : Dec 27, 2019, 12:01 AM ISTUpdated : Dec 27, 2019, 12:03 AM IST
'രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല'; കരസേന മേധാവിയെ വിമര്‍ശിച്ച് മുന്‍ നാവിക സേന മേധാവി

Synopsis

‘തീവയ്പ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പരാമർശം. 

ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസ്. സായുധ സേനയിലുള്ളവര്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ‘രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല’ എന്ന തത്വം പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിർദ്ദേശിക്കുന്നത്. ഇത്തരം തത്വങ്ങളാണ് സേന കാലാകാലങ്ങളായി പിന്തുടരുന്നത്. നമ്മള്‍ രാജ്യത്തെയാണ് സേവിക്കുന്നത് അല്ലാതെ രാഷ്ട്രീയ ശക്തികളെയല്ല എന്ന ചട്ടം വളരെ വ്യക്തമാണ്. ഇന്ന് നമ്മൾ കേട്ടിട്ടുള്ള ഏതെങ്കിലും രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുക എന്നത് ശരിയായ രീതിയല്ല. അത് എത്ര ഉയര്‍ന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും. അത് ശരിയായ നടപടിയല്ല', ജനറല്‍ എല്‍ രാംദാസ് പറഞ്ഞു. 

Read More: 'കലാപകാരികളെ നയിക്കുന്നത് നേതാക്കളല്ല', പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവി

‘തീവയ്പ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിവാദ പരാമർശം. കോളേജുകളിലേയും സര്‍വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും തീവയ്പ്പും അക്രമവും നടത്തുന്നതിനാണ്‌ നാം സാക്ഷ്യം വഹിക്കുന്നത്. ഇതല്ല നേതൃത്വമെന്നും റാവത്ത് വിമർശിച്ചു. 
 

Read More: പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവിയുടെ 'രാഷ്ട്രീയ പരാമർശം': ആഞ്ഞടിച്ച് പ്രതിപക്ഷം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്