പൗരത്വപട്ടിക; വിദേശികളെന്ന് ആരോപിച്ച് പുറത്തുപോകുന്നത് മുന്‍ രാഷ്ട്രപതിയുടെ ഉറ്റ ബന്ധുക്കള്‍

By Web TeamFirst Published Sep 9, 2019, 9:45 PM IST
Highlights

ഇന്ത്യയുടെ അഞ്ചാമത്തെ പ്രസിഡന്‍റായിരുന്നു ഫക്രുദ്ദീന്‍ അലി അഹമ്മദ്. അദ്ദേഹത്തിന്‍റെ സഹോദര പൗത്രനായ സാജിദ് അലി അഹമ്മദാണ് പട്ടികയില്‍ പുറത്തായത്.

ദില്ലി: അസം പൗരത്വ പട്ടിക അന്തിമ പട്ടിക പുറത്തിറക്കിയപ്പോള്‍ പുറത്തുപോകുന്നത് മുന്‍ പ്രസിഡന്‍റ് ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍റെ  ബന്ധുക്കള്‍. ആദ്യം പുറത്തിറക്കിയ കരട് പട്ടികയിലും മുന്‍ പ്രസിഡന്‍റിന്‍റെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കിയെങ്കിലും അന്തിമ പട്ടികയിലും പുറത്തായി. ഇന്ത്യയുടെ അഞ്ചാമത്തെ പ്രസിഡന്‍റായിരുന്നു ഫക്രുദ്ദീന്‍ അലി അഹമ്മദ്. അദ്ദേഹത്തിന്‍റെ സഹോദര പൗത്രനായ സാജിദ് അലി അഹമ്മദാണ് പട്ടികയില്‍ പുറത്തായത്.

Assam:Names of family members of 5th President of India Fakhruddin Ali Ahmed missing from . SA Ahmed,nephew of Fakhruddin,in Kamrup says,“Names of 4 family members missing from NRC list.We'll go to authorities after 7 Sept&follow the process to get names included in list” pic.twitter.com/lc4Acq0N2u

— ANI (@ANI)

റോംഗിയ സബ്‍ഡിവിഷനിലെ ബാര്‍ഭാഗിയ ഗ്രാമത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ജനിച്ചതും ജീവിച്ചതും ഇവിടെ തന്നെയാണ്. ഞങ്ങളുടെ പേര് പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. മുന്‍ പ്രസിഡന്‍റിന്‍റെ പിന്മുറക്കാരായ ഞങ്ങളുടെ പേര് പോലും പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രൊഫഷനലുകളക്കം പട്ടികയില്‍നിന്ന് പുറത്തായതില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. 

click me!