തെലങ്കാനയില്‍ ബിജെപിയില് നിന്നും ടിആര്‍എസില്‍ നിന്നും പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക്

By Web TeamFirst Published Jul 14, 2021, 11:36 AM IST
Highlights

ബിജെപി എംപി ഡി അരവിന്ദിന്‍റെ സഹോദരന്‍ ഡി സഞ്ജയ്, ഇറ ശേഖര്‍, ഗാന്ദ്ര സത്യനാരായണ എന്നിവര്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്

തെലങ്കാനയില്‍ ബിജെപിയില്‍ നിന്നും ടിആര്‍എസില്‍ നിന്നും നേതാക്കളുടെ വ്യാപക കൊഴിഞ്ഞുപോക്ക്. നിസാമബാദ് മുന്‍ മേയറും ബിജെപി എംപിയുടെ സഹോദരനും ബിജെപി മഹ്ബൂബ് നഗര്‍ ജില്ലാ പ്രസിഡന്‍റും മറ്റൊരു നേതാവുമാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി എംപി ഡി അരവിന്ദിന്‍റെ സഹോദരന്‍ ഡി സഞ്ജയ്, ഇറ ശേഖര്‍, ഗാന്ദ്ര സത്യനാരായണ എന്നിവര്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിലേക്കുള്ള ഇവരുടെ വരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ടിപിസിസി പ്രസിഡന്‍റ് എ രേവ്നാഥ് റെഡ്ഡി പറഞ്ഞു. എഐസിസി നേതാവ് മാണിക്യം ടാഗോറിന്‍റെ സാന്നിധ്യത്തില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടി പ്രവേശനം നടത്തുമെന്നു എ രേവ്നാഥ് റെഡ്ഡി വ്യക്തമാക്കി. ടി ആര്‍എസില്‍ നിന്ന് നേരിട്ട അവഗണനയേക്കുറിച്ചും ഡി സഞ്ജയ് പ്രതികരിച്ചു. ടി ആര്‍എസ് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സ്വഭാവത്തിലല്ലെന്നും ഡി സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

ബിജെപി വിടാനുള്ള കാരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇറ ശേഖറും ഗന്ദ്ര സത്യ നാരായണയും മാധ്യമങ്ങളോട് പ്രതികരിച്ചു. ടി ആര്‍എസില്‍ നിന്നും ബിജെപിയില്‍ നിന്നും നിരവധിപ്പേര്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി സംബന്ധിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും രേവ്നാഥ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!