
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ (Kishore Upadhyaya ) ബി ജെ പിയിലേക്ക്. കിഷോർ ഉപാധ്യായ ഇന്ന് ബിജെപി അംഗത്വമെടുക്കും. അടുത്തിടെയാണ് കിഷോർ ഉപാധ്യായെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തെഹ്‌രി മണ്ഡലത്തിൽ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ (Uttarakhand assembly election) മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഉപാധ്യായയെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായിരുന്ന കിഷോര്‍ ഉപാധ്യായ ബിജെപിയിലെത്തുന്നത് കോണ്ഗ്രസിന് കനത്ത തിരിച്ചടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam