
ദില്ലി: മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച രണ്ട് തവണ ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് ഇന്ന് പരിശോധനക്കെത്തിയപ്പോള്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എംആര്‍ഐ സ്കാനടക്കം പരിശോധനകള്‍ നടത്തിയെന്നും കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉപരാഷ്ട്രപതിയായ വേളയില്‍ കേരളത്തിലടക്കം നടത്തിയ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന് ബോധക്ഷയം വന്നിരുന്നു. 74 വയസുകാരനായ ധന്‍കറെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം പൊതുമണ്ഡലത്തില്‍ സജീവമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam