മാൾ ഓഫ് ശ്രീന​ഗറിന്റെ ശിലാസ്ഥാപന കർമ്മം ഞായറാഴ്ച്ച

Published : Mar 08, 2023, 12:33 PM IST
മാൾ ഓഫ് ശ്രീന​ഗറിന്റെ ശിലാസ്ഥാപന കർമ്മം ഞായറാഴ്ച്ച

Synopsis

ഷേർ ഇ കാശ്മീർ ഇന്റർനാഷ്ണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ-ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷൻ നടക്കും. ചടങ്ങിൽ റിട്ടയേർഡ് മാജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാ​ഗതം പറയും. 

ശ്രീന​ഗർ:  യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗറിന്റെ ശിലാസ്ഥാപന കർമ്മം ഞായറാഴ്ച്ച നടക്കും. ലെഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീന​ഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30 മുതൽ 11.15വരെ നടത്തുന്ന രീതിയിലാണ് പരിപാടിയുടെ സമയം നിശ്ചയിച്ചിട്ടുള്ളത്. 

ഷേർ ഇ കാശ്മീർ ഇന്റർനാഷ്ണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ-ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷൻ നടക്കും. ചടങ്ങിൽ റിട്ടയേർഡ് മാജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാ​ഗതം പറയും. ഫൈസൽ ഇ കൊട്ടിക്കൊള്ളൻ (യുഐബിസി-യുസി ചെയർമാൻ) അധ്യക്ഷനാവും. 12.10 മുതൽ 12.25 വരെ ജമ്മുകാശ്മീരിലെ അവസരങ്ങളെക്കുറിച്ച്(കൃഷി, വി​ദ്യാഭ്യാസം, ആരോ​ഗ്യം) സർക്കാർ പ്രതിനിധി അവതരണം നടത്തും.

കശ്മീ‍ര്‍ താഴ്വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ജമ്മുകാശ്മീർ ഗവർണർ മനോജ് സിൻഹ മുഖ്യപ്രഭാഷണം നടത്തും. ഇഎംഎഎആർ പ്രോപർട്ടീസ് ​ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അമിത് ജെയ്ൻ ജമ്മുകാശ്മീരിലെ പദ്ധതിയെ ക്കുറിച്ച് അവലോകനം ചെയ്യും. യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ നേതൃത്വത്തിൽ നന്ദി പ്രകാശിപ്പിക്കുന്നതോടെ ചടങ്ങിന് പരിസമാപ്തി കുറിക്കും. 

ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാസേന

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി