ഭീകരമൊഡ്യൂൾ തകർത്ത് യുപി എടിഎസ്; നാല് യുവാക്കൾ പിടിയിൽ; റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കാൻ ലക്ഷ്യമിട്ടെന്ന് വിവരം

Published : Apr 04, 2026, 10:44 AM IST
Terror

Synopsis

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ തകർത്തു. പാകിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്‌ലർമാരുമായി ബന്ധമുള്ള നാല് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സോഷ്യൽ മീഡിയ വഴി നിർദ്ദേശങ്ങൾ സ്വീകരിച്ച് ചെറിയ ആക്രമണങ്ങൾ നടത്തി പണം കൈപ്പറ്റിയിരുന്നതായി കണ്ടെത്തി.

ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) തകർത്തു. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കളാണ് പിടിയിലായത്. മീററ്റ് സ്വദേശി ഡെവിൾ എന്ന് വിളിക്കപ്പെടുന്ന സാഖിബാണ് ഈ മൊഡ്യൂളിലെ പ്രധാനി. മീററ്റ് സ്വദേശിയായ അറബാബ്, ഗൗതം ബുദ്ധ നഗർ സ്വദേശികളായ വികാസ്, ലോകേഷ് എന്നിവരുമാണ് പിടിയിലായിരിക്കുന്നത്.

പിടിയിലായവർക്ക് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ഭീകര വിരുദ്ധ സേന പറയുന്നു. പാകിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്‌ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയുമാണ് ഇവർ പാക് ബന്ധം നിലനിർത്തിയിരുന്നത്. ലഖ്‌നൗ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും വിവരമുണ്ട്.

ചെറിയ രീതിയിലുള്ള തീവെപ്പ് സംഭവങ്ങൾ നടത്തി അതിന്റെ വീഡിയോ പാക് ഹാൻഡ്‌ലർമാർക്ക് അയച്ചു നൽകുകയും, പ്രതിഫലമായി ക്യൂആർ കോഡ് വഴി ഇവർ പണം കൈപ്പറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തർപ്രദേശിൽ പിടിയിലാകുന്ന രണ്ടാമത്തെ ഭീകരമൊഡ്യൂളാണിത്. അറസ്റ്റിലായവരിൽ നിന്ന് വിദേശ നമ്പറുകൾ അടങ്ങിയ ഫോണുകളും നിർണ്ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. യുഎപിഎ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്നാമതും പെൺകുഞ്ഞ്; ഭാര്യയേയും രണ്ടു പെൺമക്കളേയും വെള്ളത്തിൽ മുക്കിക്കൊന്ന് പിതാവ്, നടുക്കുന്ന കൊലപാതകം തെലങ്കാനയിൽ
ബീഹാറിലെ വിഷ മദ്യ ദുരന്തം: മരണം അഞ്ചായി; ഒമ്പത് പേർ ചികിത്സയിൽ, മൂന്ന് പേരുടെ നില ​ഗുരുതരം