ബീഹാറിലെ വിഷ മദ്യ ദുരന്തം: മരണം അഞ്ചായി; ഒമ്പത് പേർ ചികിത്സയിൽ, മൂന്ന് പേരുടെ നില ​ഗുരുതരം

Published : Apr 04, 2026, 06:28 AM IST
19 Dead After Consuming Toxic Liquor In Haryana, 7 Arrested

Synopsis

ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി.

പട്ന: ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച മുതലാണ് ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാൾ ആണ് ആദ്യം മരിച്ചത്. എന്നാൽ മരണ വിവരം ​ഗ്രാമവാസികൾ പുറത്തുവിട്ടില്ല. പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഒമ്പത് പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ചമ്പാരൻ ജില്ലയിലെ ആറ് പേർക്ക് വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടർച്ച ലക്ഷ്യമിട്ട് രം​ഗസ്വാമി, അട്ടിമറിക്കാനുറച്ച് പ്രതിപക്ഷം; പുതുച്ചേരിയിൽ പോര് കടുക്കും
അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി