എഞ്ചിനീയറിം​ഗ് കോളേജ് പരിപാടിക്കിടെ ബുർഖ ധരിച്ച് ഡാൻസ്; കർണാടകയിൽ 4 ആൺകുട്ടികളെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Dec 9, 2022, 11:59 AM IST
Highlights

ഈ പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ല. അതിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും കേളേജ് അധികൃതര്‍ പറഞ്ഞു.

ബം​ഗളൂരു: കോളേജിലെ പരിപാടിക്കിടെ ബുർഖ ധരിച്ച് നൃത്തം ചെയ്തതിനെ തുടർന്ന് കർണാടകയിലെ എഞ്ചിനീയറിം​ഗ് കോളേജിൽ നിന്ന് നാല് വിദ്യാർത്ഥികളെ  സസ്പെൻഡ് ചെയ്തു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളിൽ നാല് വിദ്യാർത്ഥികൾ പ്രശസ്തമായ ബോളിവുഡ് ​ഗാനത്തിന് ചുവടുവെക്കുന്നതും കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന്റേതായിരുന്നു പ്രോ​ഗ്രാം. മം​ഗളൂരു  സെന്റ് ജോസഫ് എഞ്ചിനീയറിം​ഗ് കോളേജിലെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് അന്വേഷണം നടത്തി നാലു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 

സ്റ്റുഡന്റ്സ് അസോസിയേഷൻ ഉദ്ഘാടന പരിപാടിയിൽ ഇടിച്ചു കയറിയാണ് ഈ നാലു വിദ്യാർത്ഥികൾ ഡാൻസ് ചെയ്തതെന്ന് കോളേജ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ല. അതിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവർത്തനങ്ങൾക്കും കോളേജ് പിന്തുണ നൽകില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതർ  വ്യക്തമാക്കി. 

'ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കും', ആംആദ്മി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും കെ സി വേണുഗോപാല്‍
 

click me!