
ദില്ലി: കാര്‍ഗില്‍ വിജയ് ദിവസില്‍ ഇന്ത്യന്‍ സേനയ്ക്ക് ആദരം അര്‍പ്പിച്ച് ഫ്രാന്‍സ്. ഫ്രാന്‍സ് എക്കാലത്തും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ ഉപയോഗിച്ച മിറാഷ് 2000 മുതല്‍ റഫാല്‍ വരെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പങ്കാളിത്തത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണാര്‍ത്ഥം ജൂലായ് 26 ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam