തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

Published : Aug 17, 2022, 12:29 PM ISTUpdated : Aug 17, 2022, 12:45 PM IST
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

Synopsis

എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ടെന്നും  കോടതി.പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്ക .വിശദമായ ചർച്ചയും സംവാദവും നടക്കണം 

ദില്ലി:തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായായ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.  ധ്യതി പിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ്  കോടതി. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് എന്താണ് സൌജന്യക്ഷേമ പദ്ധതികൾ എന്ന് നിർവചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കി. സൌജന്യ പദ്ധതികളുടെ  പേരിൽ  ഇലക്ട്രാണിക്സ് ഉപകരണങ്ങൾ അടക്കം നൽകുന്നത് എങ്ങമെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയടക്കമുള്ളവ  അന്തസായി ജീവിക്കാൻ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാൽ ഈ വിഷയത്തിൽ വിശദമായ ചർച്ചയും സംവാദവും നടക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ 

തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങളെ എതിർക്കുന്ന നിലപാട് കേന്ദ്രം  ആവർത്തിച്ചു.സൗജന്യ പദ്ധതികൾ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എ എ പി, കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾ കോടതിയെ അറിയിച്ചത്.  സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ  പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്നും  രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാർ,നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കും' മോദി

സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണ്.ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ സ്വയംപര്യാപ്തതയെ തടയും .രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കും .നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും  പ്രധാനമന്ത്രി കുറ്റപ്പെടുത്തി.  പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ വിമർശനം.കറുത്ത വസ്ത്രം അണിഞ്ഞുള്ള കോൺഗ്രസ് പ്രതിഷേധത്തെ മോദി പരിഹസിച്ചു.കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ നിരാശയുടെ കാലഘട്ടം അവസാനിക്കുമെന്ന് ചിലർ കരുതുന്നു.കോൺഗ്രസ് പ്രതിഷേധം ദുർമന്ത്രവാദമെന്നും മോദി പറഞ്ഞു.

'ദരിദ്രരായ ജനങ്ങൾക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത് ' ആം ആദ്മി പാര്‍ട്ടി

രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ പദ്ധതികൾക്കെതിരായ  സുപ്രിം കോടതിയിലെ ഹർജിയെ എതിര്‍ത്ത്   ആം ആദ്മി പാർട്ടിയുടെ സത്യവാങ്മൂലം. ദരിദ്രരായ ജനങ്ങൾക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത്.അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരം സൗജന്യങ്ങൾ ആവിശ്യമാണ് മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും കോർപ്പറേറ്റുകൾക്കും ലഭിക്കുന്ന സൗജന്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

PREV
click me!

Recommended Stories

10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച
ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും