അര്‍ണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

By Web TeamFirst Published Nov 4, 2020, 10:07 PM IST
Highlights

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെപൊലീസ്അറസ്റ്റ് ചെയ്തത്.
 

മുംബൈ: റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെപൊലീസ്അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.പൊലീസ് കയ്യേറ്റം ചെയ്‌തെന്നുംബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും പരാതി.

അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. മുംബൈ പൊലീസിനുംറിപബ്ലിക്ക് ടിവിക്കും ഇടയില്‍ ഏറെ നാളായി തുടരുന്ന ശീതസമരത്തിന് ഒടുവിലാണ് അറസ്റ്റ്. കോടതിയില്‍ നേരത്തെ അവസാനിപ്പിച്ച കേസ് ആയുധമാക്കിയാണ് മുംബൈ പോലീസ് നാടകീയ നീക്കം നടത്തിയത്.

click me!