
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓട്ടോറിക്ഷയിലുടെ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ് വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടി. മൂന്ന് തമിഴ്നാട് സ്വദേശികളെയും ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഇ റോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്.
മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്. തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്. തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിൽപ്പനയ്ക്കുളളവയാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam