മഴ ദേവതകളെ പ്രീതിപ്പെടുത്താൻ 'തവള കല്ല്യാണം' നടത്തി നാട്ടുകാർ-വീഡിയോ

Published : Jun 09, 2019, 09:50 AM ISTUpdated : Jun 09, 2019, 11:39 AM IST
മഴ ദേവതകളെ പ്രീതിപ്പെടുത്താൻ 'തവള കല്ല്യാണം' നടത്തി നാട്ടുകാർ-വീഡിയോ

Synopsis

മഴ പെയ്യിക്കാൻ മണ്ഡൂക പരിണയം (തവള കല്ല്യാണം) നടത്തിയാൽ മതിയെന്നാണ് നാട്ടുകാരുടെ വിശ്വാസം. മഴ പെയ്യിക്കുന്നതിന് പരമ്പരാ​ഗതമായി നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം.    

മം​ഗളൂരു: മഴ ദേവതകളെ പ്രീതിപ്പെടുത്താൻ തവളകളെ വിവാഹം കഴിപ്പിച്ച് വ്യത്യസ്തരാകുകയാണ് ഒരുകൂട്ടം നാട്ടുകാർ. കർണാടകയിലെ ഉടുപ്പിയിലാണ് സംഭവം. മഴ പെയ്യിക്കാൻ 'മണ്ഡൂക പരിണയം' (തവള കല്ല്യാണം) നടത്തിയാൽ മതിയെന്നാണ് നാട്ടുകാരുടെ വിശ്വാസം. മഴ പെയ്യിക്കുന്നതിന് പരമ്പരാ​ഗതമായി നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം.  

ഉടുപ്പി നാ​ഗരിക വേദിക (ഉടുപ്പി സിറ്റിസൻ ഫോറം)യുടെ നേതൃത്വത്തിലാണ് മണ്ഡൂക പരിണയം നടത്തിയത്. അമിത ചൂടും കുടിവെള്ള പ്രശ്നവും കാരണം ബുദ്ധിമുട്ടിലായ ഉടുപ്പിയിലെ തീരദേശവാസികളാണ് ശനിയാഴ്ച്ച രണ്ട് തവളകളെ പിടിച്ച് വിവാഹം കഴിപ്പിച്ചത്. കൽസാ​ങ്ക, കീലി‍ഞ്ച് എന്നിങ്ങനെ രണ്ട് ​ഗ്രാമങ്ങളിൽ‌ നിന്നാണ് ആൺ തവളയേയും പെൺ തവളയേയും പിടിച്ചത്. 

വരനേയും വധുവിനേയും പോലെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് വളരെ ഹിന്ദു ആചാരപ്രകാരമാണ് തവള കല്ല്യാണം നടത്തിയത്. ആൺ തവളയ്ക്ക് വരുൺ എന്നും പെൺ തവളയ്ക്ക് വർഷ എന്നും പേരിട്ടായിരുന്നു വിവാഹം. നൂറോളം ആളുകളാണ് തവളകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വിവാഹം കഴിഞ്ഞ് തവളകളെ മധുവിധു ആഘോഷിക്കുന്നതിനായി മണിപ്പാലിന് സമീപത്തുള്ള മന്നപ്പല്ലയിലേക്ക് പറഞ്ഞയക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം
രാഹുൽ ഗാന്ധിയല്ല ഇന്ത്യ സഖ്യത്തിന്‍റെ മുഖമാകേണ്ടത്, മാറി നിൽക്കണം, തുറന്നടിച്ച് മണിശങ്കർ അയ്യർ; 'മമത ബാനർജി സഖ്യത്തിന്‍റെ മുഖമായാൽ ഗുണം ചെയ്യും'