മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍, മനംനൊന്ത് ദമ്പതികള്‍; കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി

Published : Mar 26, 2023, 08:12 AM ISTUpdated : Mar 26, 2023, 08:16 AM IST
മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍,  മനംനൊന്ത് ദമ്പതികള്‍; കുട്ടികളെ  കൊന്ന് ദമ്പതികൾ ജീവനൊടുക്കി

Synopsis

സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. 

ഹൈദരാബാദ്: ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കുശൈ​ഗുഡ പ്രദേശത്ത് ശനിയാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ കുടുംബത്തിലെ നാലുപേരെ കണ്ടതെന്ന് പൊലീസ് പറയുന്നു. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്. 

വെള്ളിയാഴ്ച്ച രാത്രി സംഭവം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന് വിവരം ലഭിക്കുന്നത് ശനിയാഴ്ച്ച ഉച്ചക്കു ശേഷമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ....സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ നടത്തിയിട്ടും ഫലപ്രദമായില്ല. ഇത് ദമ്പതികളെ നിരാശയിലാഴ്ത്തി. ഈ നിരാശയാണ് മരണത്തിലേക്ക് നയിച്ചത്. വിഷം കഴിച്ച് നാലുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് അകത്ത് ചെന്നതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ. 

വെള്ളിയാഴ്ച്ച രാത്രിയിലാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്കും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണൺ നടത്തിവരികയാണെന്ന് പൊലീസ് ഇൻസ്പെക്ടർ പി വെങ്കിടേശ്വർലു പറഞ്ഞു. 

തൃപ്പൂണിത്തുറിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു, പൊലീസ് മർദിച്ചെന്ന് നാട്ടുകാർ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം