
ഡെറാഡൂണ്‍: മരണപ്പെട്ട പിതാവിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ നാല് ഏക്കറോളം വരുന്ന ഭൂമി മുസ്ലീം പള്ളിക്ക് വേണ്ടി വിട്ട് നല്‍കി ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് അച്ഛന്‍റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ സഹോദരിമാര്‍ ഭൂമി നല്‍കിയത്.
2003ലാണ് ഇവരുടെ പിതാവും കര്‍ഷകനുമായ ബ്രജ്‌നന്ദന്‍പ്രസാദ് രസ്‌തോഗി മരണപ്പെട്ടത്. മത സൗഹാര്‍ദത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ബ്രജ്‌നന്ദന്‍പ്രസാദ് തന്റെ ആഗ്രഹം അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ദില്ലിയിലും മീററ്റിലും താമസമാക്കിയ അദ്ദേഹത്തിന്റെ മക്കളായ സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷം അറിയുന്നത്.
'അച്ഛന്റെഅവസാന ആഗ്രഹം സഫലമാക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. എന്റെ സഹോദരിമാര്‍ അച്ഛന്റെ ആത്മാവിന് സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തത്' ഇവരുടെ സഹോദരന്‍ രാകേഷ് രസ്‌തോഗി പറഞ്ഞു. 'മതമൈത്രിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് ആ സഹോദരിമാര്‍.
'പള്ളി കമ്മിറ്റി അവരോട് കടപ്പാടും സ്‌നേഹവും അറിയിക്കുന്നു. അവരെ പള്ളി കമ്മറ്റി ആദരിക്കും' പള്ളി കമ്മിറ്റി അംഗമായ ഹസിന്‍ ഖാന്‍ പറഞ്ഞു. ഈദ് ദിനത്തില്‍ അവര്‍ക്ക് വേണ്ടി പള്ളികളില്‍ പ്രാര്‍ത്ഥിച്ചും അവരുടെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ മുഖ ചിത്രമാക്കിയും അവരോടുള്ള സ്‌നേഹം മുസ്ലീംകളും പങ്കുവച്ചു. ഈദ് സമസ്കാരത്തിനും മറ്റും വേണ്ടിയുള്ള സൌകര്യത്തിനായിരിക്കും ഈ ഭൂമി നല്‍കുക.
ബ്രജ്‌നന്ദന്‍പ്രസാദ് രസ്‌തോഗി വലിയ ഹൃദയമുള്ള മനുഷ്യനായിരുന്നെന്ന് ഈദ്ഗാഹ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹസീന്‍ ഖാന്‍ പറഞ്ഞു. അദ്ദേഹം ജീവിച്ചിരുന്ന സമയത്തും പള്ളി കമ്മിറ്റിയുടെ സംഭാവനകള്‍ ആദ്യം നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. കൂടാതെ മുസ്ലീം വശ്വാസികള്‍ക്ക് ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകന്‍ ഈ പ്രവര്‍ത്തികള്‍ ചെയ്തു പോരുന്നതായും ഹസീന്‍ ഖാന്‍ കൂട്ടിചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam