കാറ്റ് നിറയ്ക്കുന്നതിനിടെ ജെസിബി ടയര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ മരിച്ചു

By Vipin PanappuzhaFirst Published May 5, 2022, 10:46 AM IST
Highlights

ഒരു തൊഴിലാളി കൂറ്റൻ ടയറിൽ വായു നിറയ്ക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. 

റായ്പൂർ: ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് (JCB Tyre Bursts) രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്പൂരിലെ (Raipur) സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഒരു തൊഴിലാളി കൂറ്റൻ ടയറിൽ വായു നിറയ്ക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മറ്റൊരാൾ വന്ന് വായുവിന്റെ അളവ് പരിശോധിക്കാൻ രണ്ട് തവണ ടയർ അമർത്തുന്നു, പിന്നീടാണ് പൊട്ടിത്തെറി സംഭവിക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ കാണാം.

സ്‌ഫോടനത്തിൽ രണ്ടുപേരും പൊള്ളലേറ്റതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മരിച്ച രണ്ട് തൊഴിലാളികളും മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ളവരാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എം സി റോഡില്‍  മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും (KSRTC Swift bus) കാറും കൂട്ടിയിടിച്ചാണ് അപകടം. എഴുപുന്ന സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരം ഭാഗത്തേക്ക്  പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 

click me!