
ദില്ലി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ധാരണയുള്ള വ്യക്തിയെ കോൺഗ്രസ് (Congress) ജനറൽ സെക്രട്ടറിയാക്കണമെന്ന് ജി 23 (G23)നേതാക്കൾ. ഹിന്ദി അറിയാവുന്നവരെ ആ സ്ഥാനത്തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഗ്രൂപ്പ് 23 കലാപക്കൊടി ഉയര്‍ത്തുന്നതിനിടെ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയെ (Sonia Gandhi) കണ്ടു. സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്യില്ലെന്ന് ഗുലാം നബി (Ghulam Nabi Azad) വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കെതിരെ പടയൊരുക്കം ശക്തമാകുമ്പോഴാണ് എതിരാളിയാരെന്ന കാര്യത്തില്‍ ഗുലാംനബി വ്യക്തത വരുത്തിയിരിക്കുന്നത്.
പത്ത് ജന്‍പഥില്‍ ഒന്നരമണിക്കൂര്‍ നേരം നീണ്ട കൂടിക്കാഴ്ചയാണ് ഗുലാം നബി ആസാദും സോണിയയുമായി നടന്നത്. പ്രവര്‍ത്തക സമിതിക്ക് ശേഷം രണ്ട് തവണ ചേര്‍ന്ന ഗ്രൂപ്പ് 23 യോഗത്തിന്‍റെ പൊതു വികാരം ഗുലാം നബി സോണിയയെ ധരിപ്പിച്ചു. കൂട്ടായ ചര്‍ച്ചകളിലൂടേയും കൂടിയാലോചനയിലൂടെയും മാത്രമേ മുന്‍പോട്ട് പോകാനാകൂ.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സഖ്യങ്ങള്‍ രൂപപ്പെടുത്തണം.സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സംഘടന തെര‍്ഞെടുപ്പില്‍ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം ആസാദ് വ്യക്തമാക്കി.
രണ്ടും കല്‍പിച്ചുള്ള ഗ്രൂപ്പ് 23ന്‍റെ നീക്കം പത്ത് ജന്‍പഥിനെ അക്ഷരാക്ഷര്‍ത്ഥത്തില്‍ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. കൂടുതല്‍ നേതാക്കളുമായി സംസാരിക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നദ്ധരാണ്.അധ്യക്ഷസ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയിലെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി നിയന്ത്രിക്കുന്നതിലെ എതിര്‍പ്പാണ് മനീഷ്തിവാരിയും പരസ്യമാക്കിയത്. സംഘടന ജനറല്‍സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്പത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ട്.