'കോടതിയിലെത്തുന്നത് റാമ്പിലേക്ക് വരുന്നത് പോലെ'; വനിതാ ജഡ്ജിയെ ബ്രഹ്മാസുരനെന്ന് വിളിച്ച അഭിഭാഷകനെതിരെ കേസ്

Published : Mar 11, 2023, 02:48 PM ISTUpdated : Mar 11, 2023, 02:49 PM IST
'കോടതിയിലെത്തുന്നത് റാമ്പിലേക്ക് വരുന്നത് പോലെ'; വനിതാ ജഡ്ജിയെ ബ്രഹ്മാസുരനെന്ന് വിളിച്ച അഭിഭാഷകനെതിരെ കേസ്

Synopsis

ജനുവരി 17 ന് സമർപ്പിച്ച പ്രതിഭാഗം സത്യവാങ്മൂലത്തിൽ അഭിഭാഷകൻ കുറ്റം സമ്മതിച്ചു. ഏത് കോടതിയിലെയും ജഡ്ജിമാരുടെയും മജിസ്‌ട്രേറ്റുകളുടെയും ബഹുമാനം  സംരക്ഷിക്കപ്പെടണമെന്ന് താൻ തിരിച്ചറിഞ്ഞതായി അദ്ദേഹം സമ്മതിച്ചു.

ഗുവാഹത്തി: കീഴ്‌ക്കോടതി ജഡ്ജിയുടെ ആഭരണങ്ങളെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തുകയും ബ്രഹ്മാസുരനെന്ന് വിളിക്കുകയും ചെയ്തതിന് അഭിഭാഷകനെ ഗുവാഹത്തി ഹൈക്കോടതി ശിക്ഷിച്ചു. സ്വമേധയാ കേസെടുത്ത ശേഷമാണ് കോടതി ശിക്ഷ വിധിച്ചു. ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് ദേവാഷിസ് ബറുവ എന്നിവരാണ് അഭിഭാഷകന് 10,000 രൂപ പിഴ വിധിച്ചത്. അഭിഭാഷകന് കോടതി ജാമ്യം അനുവദിച്ചു. മാർച്ച് 20 ന് ശിക്ഷാവിധി പ്രഖ്യാപിക്കും. 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് അഭിഭാഷകനായ ഉത്പൽ ഗോസ്വാമിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ജുഡീഷ്യൽ ഓഫീസറെ തരംതാഴ്ത്തുന്ന രീതിയിൽ ചിത്രീകരിക്കാൻ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിത്വത്തെ അപമാനിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് ബ്രഹ്മപുരം സന്ദർശിക്കും

ജനുവരി 17 ന് സമർപ്പിച്ച പ്രതിഭാഗം സത്യവാങ്മൂലത്തിൽ അഭിഭാഷകൻ കുറ്റം സമ്മതിച്ചു. ഏത് കോടതിയിലെയും ജഡ്ജിമാരുടെയും മജിസ്‌ട്രേറ്റുകളുടെയും ബഹുമാനം  സംരക്ഷിക്കപ്പെടണമെന്ന് താൻ തിരിച്ചറിഞ്ഞതായി അദ്ദേഹം സമ്മതിച്ചു. നിയമത്തെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതിനാലാണ് താൻ കുറ്റകൃത്യം ചെയ്തതെന്ന് അദ്ദേഹം സമ്മതിച്ചു. അഭിഭാഷകൻ നിരുപാധികം ക്ഷമാപണം നടത്തി. ഒരിക്കലും ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്ന് അദ്ദേഹം കോടതിക്ക് ഉറപ്പ് നൽകി.
ജഡ്ജി റാംപ് മാതൃകയിൽ ആഭരണങ്ങൾ അണിഞ്ഞാണ് കോടതിൽ എത്തുന്നതെന്നും ലഭിക്കുന്ന അവസരത്തിൽ അനാവശ്യമായ കേസ് പറഞ്ഞ് അഭിഭാഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും  അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന