
മുംബൈ: ഒരിക്കൽ തനിക്ക് അഡ്മിഷൻ നിഷേധിച്ച കോളജിൽ പതിറ്റാണ്ടുകൾക്ക് ശേഷം അധ്യാപക ദിനത്തിൽ പ്രഭാഷണം നടത്താൻ തിരിച്ചെത്തി ഗൗതം അദാനി. 16-ാം വയസിൽ മുംബൈയിലേക്ക് വന്നതിന്റെയും 220 ബില്യൺ ഡോളർ സാമ്രാജ്യം സൃഷ്ടിക്കുന്നതിന് മുമ്പ് ഒരു ഡയമണ്ട് സോർട്ടറായി ജോലി ചെയ്തതും ജീവിതത്തിൽ പഠിച്ച പാഠങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചു. 1970കളിൽ ഗൗതം അദാനി മുംബൈയിലെ ജയ് ഹിന്ദ് കോളേജിൽ ചേരാൻ അപേക്ഷിച്ചിരുന്നുവെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു.
പിന്നീട് അദ്ദേഹം വിദ്യാഭ്യാസം തുടർന്നില്ല. അധികം വൈകാതെ ബിസിനസിലേക്ക് തിരിയുകയും 220 ബില്യൺ ഡോളർ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. നാലര പതിറ്റാണ്ടുകൾക്ക് ശേഷമാണ് അതേ കോളജിലേക്ക് അധ്യാപക ദിനത്തിൽ പ്രഭാഷണം നടത്താൻ അദ്ദേഹത്തെ ക്ഷണിച്ചത്. 16-ാം വയസിലാണ് ഗൗതം അദാനി മുംബൈയിൽ എത്തുന്നത്. 1977-ലോ 1978-ലോ അദ്ദേഹം നഗരത്തിലെ ജയ് ഹിന്ദ് കോളേജിൽ പ്രവേശനത്തിന് അപേക്ഷിച്ചു.
എന്നാൽ അഡ്മിഷൻ നിഷേധിക്കപ്പെട്ടുവെന്ന് കോളേജ് അലുംനി അസോസിയേഷൻ പ്രസിഡൻ്റ് വിക്രം നങ്കാനി പറഞ്ഞു, ഈ വിശേഷണത്തോടയാണ് വിക്രം ഗൗതം അദാനിയെ ക്ഷണിച്ചത്. അഡ്മിഷൻ നിഷേധിക്കപ്പെട്ടതിന് ശേഷം ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹം മുംബൈയിൽ ജോലി തുടർന്നു. പിന്നീട് ഒരു സഹോദരൻ കൈകാര്യം ചെയ്യുന്ന പാക്കേജിംഗ് യൂണിറ്റ് നടത്തുന്നതിനായി ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു. 'വലിയതായി ചിന്തിക്കാൻ ആദ്യം നിങ്ങളുടെ അതിരുകൾക്കപ്പുറം സ്വപ്നം കാണാൻ ധൈര്യപ്പെടണം എന്ന് തന്നെ പഠിപ്പിച്ചത് മുംബൈയാണ്' എന്നാണ് ഗൗതം അദാനി പ്രഭാഷണത്തിൽ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam