
ദില്ലി:അടുത്ത വർഷം അഗ്നിവീർ പദ്ധതി വഴി 20 ശതമാനം വനിതകളെ സേനയിൽ എത്തിക്കുമെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു. സേനയിൽ ജൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.. ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്ന് നടത്തിയ വജ്ര ജയന്തി യാത്രയിൽ പങ്കെടുത്ത കേഡറ്റുകളുമായി സംസാരിക്കുമ്പോഴാണ് നാവിക സേനാ മേധാവി ഇക്കാര്യം അറിയിച്ചത്.
സ്വാതന്ത്ര്യത്തിൻറെ 75 വർഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് എൻസിസിയുമായി ചേർന്ന് നടത്തിയ വജ്ര ജയന്തി യാത്രയിൽ പങ്കെടുത്തവരെ ദില്ലിയിലെ കോട്ടാ ഹൗസിലാണ് ഇന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ കണ്ടത്. കേഡറ്റുകൾ അവരുടെ യാത്രാ അനുഭവം നാവിക സേന മേധാവിയോട് വിവരിച്ചു. അഗ്നിപഥ് പദ്ധതി വഴി അഗ്നിവീറുകളാകാൻ പത്ത് ശതമാനം വനതികളാണ് ഇത്തവണ അപേക്ഷിച്ചത്. അടുത്ത തവണ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷയെന്നും നാവിക സേനാ മേധാവി കൂടിക്കാഴ്ച്ചയിൽ പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിൻറെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും കപ്പലുകളും ഉപയോഗിക്കാൻ ആണ് പദ്ധതിയെന്നും അഡ്മിറൽ ആർ ഹരികുമാർ വ്യക്തമാക്കി
അഗ്നിവീറു'കൾക്ക് കൂടുതൽ സംവരണം, പ്രതിരോധ മന്ത്രാലയത്തിൽ അടക്കം ജോലിക്ക് സാധ്യത
അഗ്നിവീര്‍ ആകാനുള്ള യുവാക്കളുടെ പ്രതികരണം അതിശയിപ്പിക്കുന്നത്: എയർ മാർഷൽ സൂരജ് കുമാർ ഝാ